ഗുരുവായൂർ:നഗരസഭ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ
മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
ഒമ്പത് ഹോട്ടലുകളിൽ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളൊഴികെ താഴെ പറയുന്ന ഹോട്ടലുകളായ
കിഴക്കേ നടയിലുള്ള കൃഷ്ണ ഇൻ,ശരവണഭൻ,മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറൻ്റ്,കൈരളി ജംഗ്ഷനിലെ
വിസ്മയ ടവർ,
തൊഴിയൂരിലുള്ള
7 ഡേയ്സ് ഹോട്ടൽസ് &റസ്റ്റോറൻ്റ്,ആലിഫ് ഫാമിലി
റസ്സ്റ്റോറൻ്റ്,തമ്പുരാൻപടിയിലുള്ള ലൈഗർ ഫ്യൂഷൻ
എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് മോശം ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
വൃത്തിയില്ലാത്ത സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മോശം ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപ വീതം പിഴ ഈടാക്കുന്നതും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽപബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.രശ്മി, എം.ഡി.റിജേഷ്,
സുജിത് കുമാർ എ ബി,
കെ.എസ്.പ്രദീപ്
എന്നിവരാണ് ഹോട്ടൽ പരിശോധന നടത്തിയത്.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
