ചാവക്കാട് ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ യുവാവിന് 31 വര്‍ഷം കഠിനതടവും 2.21 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ടാണശ്ശേരി അരിയന്നൂര്‍ പോഴത്തുവീട്ടില്‍ കിരണി(അപ്പു 23)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.2021 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം 14 മാസവും 10 ദിവസവും കൂടി അധിക തടവ് അനുഭവിക്കണം.പിഴത്തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. ഗുരുവായൂര്‍ പോലീസ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവര്‍ ഹാജരായി.
പോക്സോ കേസിൽ യുവാവിന് 31 വർഷം തടവും 2.21 ലക്ഷം പിഴയും
