ബിഎംഎസ് പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം

പുന്നയൂർക്കുളം:ഭാരതീയ മസ്ദൂർ സംഘം പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം രാമരാജ സ്കൂളിൽ  ബിഎംഎസ് ഗുരുവായൂർ മേഖലാ പ്രസിഡണ്ട് കെ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി കെ അർമുഖൻ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് വിമൽകുമാർ, അക്ഷയശ്രീ താലൂക്ക് കോഡിനേറ്റർ പ്രഭാകരൻ വടശ്ശേരി, പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർ സീന സുരേഷ്, ഷീബ ഗോപിനാഥ്, കെ ആർ പ്രമോദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷീബ ഗോപിനാഥ് (പ്രസിഡണ്ട്) സ്വാമിനാഥൻ (വൈസ് പ്രസിഡണ്ട്) ടി എ ഹരിദാസ് (സെക്രട്ടറി) രാജേഷ് കെ ബി (ജോയിൻ സെക്രട്ടറി) ഷീജ പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *