രാജ്യം സെൻസസിലേക്ക്; ജൂലൈ 1 മുതൽ കേരളത്തിൽ

തിരുവനന്തപുരം:പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പിന്റെ (Census 2027) ആദ്യഘട്ടമായ ഭവന നിർണ്ണയത്തിനും ഭവന സെൻസസിനും (House Listing and Housing Operations – HLO) ജൂലൈ 1 മുതൽ കേരളത്തിൽ സെൽഫ് എന്യൂമറേഷൻ (Self-Enumeration)- ജൂൺ 16 മുതൽ ജൂൺ 30 വരെ.
ഈ കാലയളവിൽ
കേരളത്തിലുള്ളവർക്ക് ഓൺലൈൻ പോർട്ടൽ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം.സെൽഫ് എന്യൂമറേഷൻ: പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (Self-Enumeration) സൗകര്യം ഇത്തവണ ലഭ്യമാക്കിയിരുന്നു. ഈ സംവിധാനം ഉപയോഗിച്ചവർ തങ്ങൾക്ക് ലഭിച്ച SE ID ഉദ്യോഗസ്ഥർ എത്തുമ്പോൾ കൈമാറിയാൽ മതിയാകും.നേരിട്ടുള്ള വിവരശേഖരണം (HLO Phase)- ജൂലൈ 1 മുതൽ ജൂലൈ 30 വരെ. സെൽഫ് എന്യൂമറേഷൻ ചെയ്യാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ഓൺലൈനായി വിവരങ്ങൾ നൽകിയവർ തങ്ങളുടെ ‘SE ID’ മാത്രം കാണിച്ചാൽ മതിയാകും.രണ്ടാം ഘട്ടം: ജനസംഖ്യയും ജാതിയും കണക്കാക്കുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിലാണ് കേരളത്തിൽ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *