തൃശൂർ:കേന്ദ്ര സർക്കാരിന്റെ ആവാസ് യോജനവഴി ഗ്രാമീണ വീടുകൾക്ക് അപേക്ഷ നൽകിയവർക്ക് സന്തോഷ വാർത്ത.പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ PMAY-G.2025 വർഷം ആവാസ് പ്ലസ് എന്ന മൊബൈൽ ആപ്പ്ലൂടെ self survey നടത്തിയോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ assisted survey നടത്തിയോ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺസർവ്വേ പൂർത്തിയാക്കിയ ആളുകളുടെ മുൻ്ഗണന ലിസ്റ്റ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്.അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്ക് തങ്ങളുടെ പേര് ഈ മുൻ്ഗണനലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഗ്രാമപഞ്ചായത്തുകളിൽ ലഭ്യമായ ലിസ്റ്റ് പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്. കേന്ദ്രസര്ക്കാർ യൂണിറ്റിന് 1,50,000 രൂപയും സാമ്പത്തിക സഹായം നൽകും. അതിൽ 1,30,000 പണമായും ബാക്കി തുക താഴെയുള്ള കേന്ദ്ര പദ്ധതി വഴി നൽകും.സംസ്‌ഥാന സര്ക്കാർ 50,000 രൂപ മാത്രം ചിലവിടുന്നുള്ളു.ബാലൻസ് തുക തദ്ദേശസ്ഥാപനം നൽകും.ബങ്കുകൾ വഴി ലോൺകിട്ടുന്നവർക്കു ഒരു ഗുണഭോക്താവിന് 3 ശതമാനം കുറഞ്ഞ പലിശ നിരക്കിൽ(വായ്പ) ലഭിക്കും. സബ്സിഡി ആവശ്യപ്പെടാവുന്ന പരമാവധി തുക കേന്ദ്രസർക്കാർ നല്കുന്നത് 2,00,000 ആണ്.ശുചിത്വമുള്ള പാചകത്തിനായി അടുക്കള ഉൾപ്പെടെ വീടിന്റെ ഏറ്റവും കുറഞ്ഞ വലിപ്പം 25 ചതുരശ്ര മീറ്ററായിരിക്കണം.സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ (എസ്. ബി. എം-ജി) യുമായി ചേർന്ന് ഗുണഭോക്താക്കൾക്ക് ശൌചാലയ നിർമ്മാണത്തിനായി 12,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.എംജിഎൻആർഇജിഎയുമായി ചേർന്ന് ഗുണഭോക്താവിന് 125 ദിവസത്തേക്ക് അവിദഗ്ധ തൊഴിലാളികളായി (റൂറൽ മേസൺ ട്രെയിനിംഗ്) ജോലി ചെയ്യാൻ അർഹതയുണ്ട്.പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുമായി ചേർന്ന് ഓരോ വീടിനും ഒരു എൽ. പി. ജി കണക്ഷൻ നൽകുന്നു.
പൈപ്പ് കുടിവെള്ളം, വൈദ്യുതി കണക്ഷൻ, ശുദ്ധവും കാര്യക്ഷമവുമായ പാചക ഇന്ധനം, സാമൂഹികവും ദ്രാവകവുമായ മാലിന്യങ്ങൾ സംസ്കരിക്കൽ തുടങ്ങിയ വിവിധ സർക്കാർ പദ്ധതികളുമായി സംയോജിപ്പിക്കുക.ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടുകളിലേക്കോ പോസ്റ്റ് ഓഫീസ് അക്കൌണ്ടുകളിലേക്കോ നേരിട്ട് ഇലക്ട്രോണിക് രീതിയിലാണ് പേയ്മെന്റുകൾ നടത്തുന്നത്.ആവാസ് യോജനയുടെ പുതിയ പദ്ധതി 25 ലക്ഷം രൂപലഭിക്കുന്ന പദ്ധതി കേരളാ സർക്കാർ ഒപ്പ് വെച്ചിട്ടില്ല
പ്രധാനമന്ത്രി ആവാസ് യോജന;മുൻഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ചു
