പഞ്ചവടി ക്ഷേത്രോത്സവം ആഘോഷിച്ചു;വാവു ബലിതർപ്പണം നാളെ

ചാവക്കാട്:പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ അമാവാസി മഹോത്സവം വിവിധ പരിപാടികളോടെ  ആഘോഷിച്ചു.തുലാമാസ വാവു ബലിതര്‍പ്പണം നാളെ പുലർച്ച മുതൽ നടക്കും. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഗളൂരിക ദേവി ക്ഷേത്രത്തില്‍ നിന്നും .ഉച്ചതിരിഞ്ഞ് പഞ്ചവടി സെൻ്ററിൽ നിന്നും നടന്നു. എഴുന്നള്ളിപ്പിന് ഗജരാജന്‍ മംഗലംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റി. മണത്തല ജനാര്‍ദ്ദനൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തില്‍ വാദ്യമേളവും ഉണ്ടായി..വടക്കുഭാഗം, തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പിന് അഞ്ച് വീതം ഗജവീരന്മാർ അണിനിരന്നു.തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. .ക്ഷേത്ര കമ്മിറ്റി  ഭാരവാഹികളായ ദിലീപ് കുമാർ പാലപ്പെട്ടി,വിനയദാസ് താമരശ്ശേരി, വിക്രമൻ താമരശ്ശേരി,വാക്കയില്‍ വിശ്വനാഥന്‍,വാസു തറയിൽ,ജയപ്രകാശൻ കടാമ്പുള്ളി,രാജന്‍ വേഴാംപറമ്പത്ത്,കെ.എസ്.ബാലന്‍ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *