വടക്കേക്കാട്:കൊച്ചന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായി. ആട്ടവും പാട്ടും ഇശലും ഈരടിയും സമ്മിശ്രമാക്കി പഠന മികവുകളുടെ വമ്പൻ അരങ്ങേറ്റമായിരുന്നു. അധ്യാപകരും രക്ഷിതാക്കളും പിടിഎ, എം പി ടി എ ഭാരവാഹികളും കുട്ടികളും ചേർന്നൊരുക്കിയ ഉത്സവ സദ്യക്ക് മികവേറ്റാൻ സ്കൂൾ അന്തരീക്ഷം സജ്ജമായി. കഥയും കവിതയും ദൃശ്യാവിഷ്കാരവും നാടൻപാട്ടും കലാപ്രകടനങ്ങളും കുഞ്ഞുമക്കളുടെ മികവ് തെളിയിച്ചു. രാവിലെ 10 മണിക്ക് പഠനോത്സവ പരിപാടികൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് നൗഫൽ അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ ഹാഫിയ മോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അജിത സ്വാഗതവും എച്ച് എം സുമംഗലി ആശംസയും നേർന്നു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് കുഞ്ഞുങ്ങളുടെ ഉത്സവം മഹോത്സവമാക്കി.
പത്തരമാറ്റിൽ പഠനേത്സവം
