ഗുരുവായൂർ:ഏകാദശി ദിവസം നടത്തിവരാറുള്ള ഉദയാസ്തമന പൂജ മാറ്റരുതെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി. ഏകാദശി ദിവസം തുടർന്നു വരുന്ന ഉദയാസ്തമന പൂജ ദ്വാദശിയിലേക്ക് മാറ്റുന്നത് ആചാര ലംഘനവും ദേവഹിതത്തിന് എതിരുമാണ്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ആചാരങ്ങളെ രഹസ്യ യോഗം ചേർന്ന് മാറ്റി മറിക്കപ്പെടുന്നത് ഭക്തരോടുള്ള വഞ്ചനയാണെന്നും ജ്യോതിഷ സംഘടന അഭിപ്രായപ്പെട്ടു. അങ്ങനെ മാറ്റണ മെന്നുണ്ടെങ്കിൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ജ്യോതിഷ പണ്ഡിതന്മാരെ വിളിച്ച് ദേവപ്രശ്നം നടത്തി ദേവഹിതം അറിഞ്ഞ് മാറ്റാവുന്നതാണെന്നാണ് സംഘടനയുടെ അഭിപ്രായം. ഗുരുവും വായുവും ചേർന്ന് ഭഗവാനെ പ്രതിഷ്ഠിച്ച ദിവസമാണ് ഉത്ഥാന ഏകാദശിയായി അറിയപ്പെടുന്നതെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. ഗുരുവായൂർ ഏകാദശി ദിനത്തിൽ നൂറ്റാണ്ടു കളായി നടന്നു വരുന്ന ഉദയാസ്തമന പൂജ മാറ്റുന്നത് ദേവ ചൈതന്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചു.പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരൻ പണിക്കർ , ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ,സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
Related Posts
പുന്നയൂർ വാതക ശ്മശാനത്തിന് തറക്കല്ലിട്ടു
- Ramesh Chembil
- January 2, 2025
- 0
പുന്നയൂർക്കുളം:പുന്നയൂർ പഞ്ചായത്തിലെ ആലാപാലം ശ്മശാനം വാതക ശ്മശാനമാക്കി ആധുനികവത്കരിക്കുകയാണ്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എംഎൽഎ, എൻ.കെ.അക്ബർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി […]
തൊഴിൽ അന്വേഷകർക്ക് സുവർണ്ണ അവസരം… ചാവക്കാട് നഗരസഭ തൊഴിൽ മേള നാളെ
- Ramesh Chembil
- August 24, 2025
- 0
ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുലക്ഷം തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ചാവക്കാട് നഗരസഭ ‘ഉയരെ 2025’ പ്രാദേശിക തൊഴിൽ മേള ഓഗസ്റ്റ് 25-ന് രാവിലെ 10 ന് എൻ.വി. സോമൻ […]
ചികിത്സയിലിരിക്കെ നവവധു മരിച്ചു
- Ramesh Chembil
- February 17, 2024
- 0
വടക്കേക്കാട്:വൈലത്തൂർ വൈദ്യൻസ് റോഡിൽ കിഴൂർ കൊച്ചു ലാസർ മകൻ ലിവിൻൻ്റെ ഭാര്യയുംപെരുമ്പാവൂർ വല്ലം സ്വദേശി ആൻ്റണിയുടെ മകളുമായ പ്രിൻസി(23)യാണ് മരിച്ചത്.സംസ്കാരം ഞായറാഴ്ച വല്ലം കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.കഴിഞ്ഞ ഫെബ്രുവരി 4 നായിരുന്നു ഇവരുടെ […]
