നഗരസഭ ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ഗുരുവായൂര്‍ ദേവസ്വം മരുന്നുകള്‍ നല്‍കി
ഗുരുവായൂര്‍ :നഗരസഭ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് നഗരസഭാ പരിസരത്ത് തീര്‍ത്ഥാടകര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ഗുരുവായൂര്‍ ദേവസ്വം രണ്ട് ലക്ഷം രൂപയോളം വില വരുന്ന മരുന്നുകള്‍ സംഭാവന ചെയ്തു. ഫസ്റ്റ് എയ്ഡ് ബൂത്തില്‍ വെച്ച് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസിന് മരുന്നുകള്‍ കൈമാറി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, എ എസ് മനോജ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ സി മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍, നഗരസഭാ എഞ്ചിനീയര്‍ ഇ ലീല, ദേവസ്വം മെഡിക്കല്‍ സൂപ്രണ്ട് രാഹുല്‍ ടി നമ്പ്യാര്‍, ഐ എം എ പ്രസിഡന്‍റ് ഡോ തുളസിദേവി, ഡോ രംഗണ കുല്‍ക്കര്‍ണി, ഡോ ജിജു, ഡോ സുജാത മുരളി, ദേവസ്വം മെഡിക്കല്‍ സെന്‍റര്‍ മാനേജര്‍ ആചാര്യ ഹരിദാസ്, നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി കെ കണ്ണന്‍, നഗരസഭ കൗണ്‍സിലര്‍മാരായ മുനീറ അഷ്റഫ്, ദേവിക ദിലീപ്, സിന്ധു ഉണ്ണി, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പടെയുളള പ്രാഥമിക ശുശ്രൂഷ വിഭാഗത്തില്‍പ്പെട്ട 21 തരം മരുന്നുകളാണ് ദേവസ്വം നല്‍കിയിട്ടുളളത്.
