പുന്നയൂർക്കുളം:ആൽത്തറ തൃപ്പറ്റ് സ്വദേശി ആർ എം ജാബിറിന്റെ പ്രഥമ പുസ്തകമായ മലാല ഗാന്ധിയുടെ പ്രകാശനം ശനിയാഴ്ച കവിയത്രി എം എ മുംതാസ് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മന്നലാംകുന്ന് ബീച്ചിൽ വൈകിട്ട് 3:30ന് നടക്കുന്ന പ്രകാശന ചടങ്ങിൽ പി കെ ജാഫർ അധ്യക്ഷത വഹിക്കും.വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, ഹക്കീം വെളിയത്ത്, സ്കന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.ടി കെ ഉവൈസ് സ്വാഗതവും പുസ്തക രചയിതാവ് ആർ എം ജാബിർ മറുപടി പ്രസംഗവും നടത്തും. സെക്സൽ ലിബർട്ടി ആൻഡ് എക്സിബിറ്റേണിസം എന്ന വിഷയത്തിൽ ചർച്ച നടക്കും. അഡ്വ.അജീർ മോഡറേറ്ററാവും. പുന്നയൂർക്കുളം അൻസാർ കോളേജ് പ്രിൻസിപ്പൽ കെ ജംഷീന,സാജിദ് മുഹമ്മദ്, മിന്നത്ത് ബീവി തുടങ്ങിയവർ സംബന്ധിക്കും.ഭാരവാഹികളായ അർശൻ കൊമ്പത്തേയിൽ, ഫാസിം അലി,ആർഎം ജാബിർ, പിഎ ദിൽഷാദ് എന്നിവർ പങ്കെടുത്തു.
