പെരിയമ്പലം-അണ്ടത്തോട് ബീച്ച് ഫെസ്റ്റിവെലിനു തുടക്കമായി

പുന്നയൂര്‍ക്കുളം:പഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പെരിയമ്പലം-അണ്ടത്തോട്  ബീച്ച് ഫെസ്റ്റിവെലിനു തുടക്കമായി. അണ്ടത്തോട് സെന്റില്‍ നിന്നു വാദ്യഘോഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയും പഞ്ചായത്തിലെ വിവിധ ക്ലബ് പ്രവര്‍ത്തകര്‍ സന്നദ്ധ സംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും ഘോഷയാത്രയില്‍ അണിനിരന്നു.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഗുരുവായൂർ എംഎൽഎ, എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു.രാത്രി സലീം കോടത്തൂര്‍ നയിച്ച ഗാനമേള അരങ്ങേറും. നാളെ വൈകിട്ട് 5 നു ഭിന്നശേഷിക്കാരുടെ കലോല്‍സവം നടക്കും.രാത്രി 7 നു സുറുമി വയനാട് അവതരിപ്പിക്കുന്ന അറേബ്യന്‍ നൈറ്റ്.ശനിയാഴ്ച വൈകിട്ട് പാലിയേറ്റീവ് പരിചരണത്തിലുള്ളവരുടെ സംഗമം നടക്കും. രാത്രി 7 നു പുനര്‍ജിനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടന്‍ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറും.ഞായറാഴ്ച രാത്രി 7 നു തൃശൂര്‍ ബ്ലാക്ക് ഡിയോണ്‍ അവതരിപ്പിക്കുന്ന ലൈവ് ഡിജെ, ഫ്യൂഷന്‍ എന്നിവ നടക്കും. എല്ലാ ദിവസവും ബീച്ചില്‍ കാര്‍ണിവെലും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *