വടക്കേക്കാട്:മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 139 ജന്മദിനം ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അജയ്കുമാർ വൈലേരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ.ഫസലുൽ അലി പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞു മൊയ്തു പറയൻങ്ങാട്ടിൽ, തെക്കുമുറി കുഞ്ഞുമുഹമ്മദ്, റഷീദ് കല്ലൂർ, ഹസ്സൻ തെക്കേപ്പാട്ടയിൽ, ആർ.എം.ബക്കർ, അബു പറയങ്ങാട്ടിൽ,അഷറഫ് തറയിൽ,അഷറഫ് പടിപ്പുരയിൽ,അൻവർ കുറുപ്പിന്റെകായിൽ, ഫ്രാൻസിസ് വടക്കൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു,
