പുന്നയൂർക്കുളം:കൗക്കാനപ്പെട്ടി എ എൽ പി സ്കൂൾ അധ്യാപക രക്ഷാകർത്തൃ ദിനവും യാത്രയപ്പ് സമ്മേളനവും
99 ആം വാർഷിക ആഘോഷവും നടത്തി. ഭ സ്കൂളിൽ വെച്ച് നടന്ന പരിപാടി ജില്ല പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിരമിക്കുന്ന അധ്യാപികയുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ബിജു പള്ളിക്കര ശതാബ്ദി ആഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നമിത ഐ ചെറുവത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ റഷീദ് കണ്ണാത്ത്, വാർഡ് അംഗം ശോഭ അനീഷ്, പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് തൃശ്ശൂർ ഡി ഡി ഇ യുമായ കെ സുമതി, എം ആർ ഷെസിന, പി. വി ബാലചന്ദ്രൻ, ആന്റണി വാഴപ്പിള്ളി, ഷീല തെക്കേക്കര, പി. എസ് ശ്രീരാജ്, ബിനോയ് പി മാത്യു, പി കുഞ്ഞുമെയ്തു, തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 27 വർഷത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ഇ.റ്റി ഷീജാംബികക്ക് യാത്രയയപ്പും നടത്തി. സി.ആർ ജിജോ സ്വാഗതവും ടി ജെ വത്സ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു
