കുന്നംകുളം:ചെവ്വന്നൂർ
പന്തല്ലൂരിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് പഴഞ്ഞി എംഡി കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനി.പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18) യാണ് മരിച്ചത്.
പന്തല്ലൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന എസ്.എഫ് ഐ യുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സഹപാഠിക്കൊപ്പം പോവുകയായിരുന്നു. പന്തല്ലൂർ വില്ലേജ് ഓഫീസിനടുത്തുവെച്ച് അപർണ സഞ്ചരിച്ചിരുന്ന ബൈക്കിൽ പുറകിൽ വന്നിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.അപർണ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് തുടർനടപടികൾക്കായി മാറ്റി.
അമ്മ:മാലതി. സഹോദരൻ:അഭിഷേക്.
ചെവ്വന്നൂരിൽ വാഹനാപകടത്തിൽ മരിച്ചത് പഴഞ്ഞി എംഡി കോളേജ് ഒന്നാംവർഷ വിദ്യാർഥിനി; അപകടം എസ്എഫ്‌ഐ യുടെ സമ്മേളനത്തിന് പോകുമ്പോൾ
