എരുമപ്പെട്ടി:കടങ്ങോട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കടങ്ങോട് മേഖല കൺവെൻഷൻ കടങ്ങോട് പാറപ്പുറം വായനശാല ഹാളിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജാനകി പത്മജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി മിനി അരവിന്ദൻ,സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, സി.പി.ഐ.എം കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൈമൂന ഷബീർ, ബീന രമേശ് തുടങ്ങിയവർ സംസാരിച്ചു. ദിവ്യ ഗിരീഷ് സ്വാഗതവും ഹേമ ശശികുമാർ നന്ദിയും പറഞ്ഞു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കടങ്ങോട് മേഖല കൺവെൻഷൻ
