ഗുരുവായൂർ ദേവസ്വം  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ഉദ്ഘാടനം തിങ്കളാഴ്ച

ഗുരുവായൂർ:ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ഉദ്ഘാടനം മാർച്ച് 11 തിങ്കളാഴ്ച  രാവിലെ 10ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കും.പുന്നത്തൂർ ആനക്കോട്ടയിലെ നവീകരിച്ച പാർക്കിങ്ങ് യാർഡിൻ്റെ സമർപ്പണവും കൃഷ്ണനാട്ടം ആട്ടപ്രകാരം രണ്ടാം ഭാഗത്തിൻ്റെ പ്രകാശനവും  ചടങ്ങിൽ മന്ത്രി നിർവ്വഹിക്കും.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ,എൻ.കെ അക്ബർ എം എൽ എ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *