പുന്നയൂർക്കുളം:ജിത്തോ ഇൻഫർമേഷൻ ഗ്രൂപ്പ് അഞ്ചാംമത് സ്നേഹ സംഗമം ആൽത്തറ ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടത്തി.
ഓൾ കേരള ജിത്തോ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സൗഹൃദ സംഗമം നടത്തിയത്. . ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനവും സാമൂഹിക പ്രവർത്തനവും നടത്തിവരുന്നുണ്ട്. സംഗമം വടക്കേക്കാട് പോലീസ് സ്റ്റബ് ഇൻസ്പെക്ടർ യൂസഫ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് സോജൻ എളനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ കാർത്തികേയൻ തൃത്താല സ്വാഗതം പറഞ്ഞു. എസ് ഐ സുധാകരൻ എം കെ മുഖ്യാതിഥിയായി പങ്കെടുത്തു. കൂട്ടായ്മ സെക്രട്ടറി പുഷ്കരൻ വേലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. അനിയൻ ഏഴാംകല്ല്, എം.വി.സൈനുദ്ദീൻ, സലിം ബാലൻ, ഇ.ബി.ലത്തീഫ്, ഉണ്ണിരാജൻ പുത്തൻപീടിക തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടി എൻ മനോജ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി ( പ്രസിഡൻ്റ് ) സൈനുദ്ദീൻ ചങ്ങരംകുളം,(സെക്രട്ടറി ലത്തീഫ് ആൽത്തറ, (ട്രഷറർ ) സുനിൽ കൈപ്പറമ്പ്, രക്ഷാധികാരി സോജൻ എളനാട് എന്നിവർ അടങ്ങിയ 14 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
ഓൾ കേരള ജിത്തോ ഡ്രൈവേഴ്സ് സൗഹൃദ സംഗമം
