കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) വനിതാ വിംഗ് ഉദ്ഘാടനവും വനിതാ സംഗമവും


ഗുരുവായൂർ:കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) വനിതാ വിംഗ് ഉദ്ഘാടനവും വനിതാ സംഗമവും മാർച്ച് 10 ന് ഞായറാഴ്ച വൈകീട്ട് 3ന് ഗുരുവായൂർ രുഗ്മിണീ റീജൻസിയിൽ നടക്കും. പ്രസിഡണ്ട് പ്രേമ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ്  ഗുരുവായൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം നിർവ്വഹിക്കും. ടെലിവിഷൻ അവതാരകയും, സാമൂഹ്യ പ്രവർത്തകയുമായ രഞ്ജിനി മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും.ഗുരുവായൂരിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
വസന്തമണി ടീച്ചർ,
ഡോ: ചന്ദ്രികാ ശങ്കർ,
കലാമണ്ഡലം രമ എന്നിവരെ വേദിയിൽ ആദരിക്കും.വനിതകളായ ഹോട്ടലുടമകളെയും,വനിതാ ജീവനക്കാരെയും തദവസരത്തിൽ ആദരിക്കും.സംസ്ഥാന എക്സി.അംഗം മിനി.ടി.കെ,ജില്ലാ എക്സി. അംഗം റഹ്‌മത്ത് ബാബു എന്നിവർ വിശിഷ്ടാതിഥികളായും,ടെസ്സി ഷൈജോ (ജിഎം എ ), സ്മിത ബിനോയ് (കെ.വി.വി. ഇ. എസ്) എന്നിവർ കലാ-കായിക പ്രതിഭകളെ ആദരിക്കലും,
ചാരിറ്റി ഫണ്ട് വിതരണവും നടത്തും.


Leave a Reply

Your email address will not be published. Required fields are marked *