ഞമനേങ്ങാട് ചക്കിത്തറയിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുപതോളം കോഴികൾ ചത്തു

വടക്കേക്കാട്:ഞമനേങ്ങാട് ചക്കിത്തറയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൂട്ടിൽ വളർത്തിയിരുന്ന അറുപതോളം കോഴികൾ ചത്തു. ചക്കിത്തറ തോട്ടുപുറത്ത് സോമൻ്റെ വീട്ടിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്.ഇരുമ്പു നെറ്റ് കൊണ്ടുണ്ടാക്കിയ
കൂട് പൊളിച്ചാണ് അജ്ഞാത ജീവി അകത്ത് കയറിയിട്ടുള്ളത്.
രാവിലെ വീട്ടുകാർ കോഴികൾക്ക് തീറ്റ കൊടുക്കാൻ ചെന്നപ്പോഴാണ് കൂട് പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴികളെല്ലാം ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എല്ലാ കോഴികളുടെയും കഴുത്തിൽ നിന്ന് ചോര ഊറ്റി കുടിച്ച നിലയിലാണ് കാണപ്പെട്ടത്.

വീഡിയോ കാണാൻ…

Leave a Reply

Your email address will not be published. Required fields are marked *