ലോകസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.. കേരളത്തിൽ വിധിയെഴുത്ത് ഏപ്രിൽ -26 ന്

തിരുവനന്തപുരം:ലോകസഭാ തെരഞ്ഞെടുപ്പ് തിയ്യതി ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു.കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ -26ന്.ജൂൺ നാലിന് വോട്ടെണ്ണൽ.തെരഞ്ഞെടുപ്പ്.
പെരുമാറ്റ ചട്ടം നിലവിൽ വന്നു. 
543 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.ആകെ 97 കോടി വോട്ടർമാർ വിധിയെഴുതും.10.5 ലക്ഷം പോളിംങ്ങ് ബൂത്തുകൾ.
49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരും1.8 കോടി കന്നി വോട്ടർമാരും 19.74 കോടി യുവ വോട്ടർമാരും 48000 ട്രാൻസ്ജെൻഡർ വോട്ടർമാരും വിധിയെഴുതും.85 വയസ്സിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ശാരീര അംഗവൈകല്യമുള്ളവർക്കും വീടുകളിൽ വോട്ട് രേഖപ്പെടുത്താം.എല്ലാ വേട്ടർമാരും ഈ ചരിത്രത്തിൽ പങ്കാളികളാകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് മുദ്രവാക്യം എന്നും കമ്മീഷണർ

Leave a Reply

Your email address will not be published. Required fields are marked *