ആറ്റുപുറം പള്ളിയിൽ ദു:ഖ വെള്ളി ആചരിച്ചു

പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ യേശുവിന്റെ പീഡാനുഭവ തിരുകർമങ്ങളും, കുരിശിൽ തറക്കപ്പെട്ടക്രൂശിത രൂപവുമായി കാരുണ്യ പ്രദീഷണവും നടത്തി തിരുകർമങ്ങൾക്ക് വികാരി ഫാ. ഡെന്നീസ് മാറോക്കി കർമിക നായിരുന്നു. വൈകീട്ട് നഗരി കാണിക്കൽ പ്രദീക്ഷണം ആൽത്തറ കപ്പേളയിലേക്ക് നടത്തി. മര കുരിശുകളെന്തി ഒട്ടേറെ പേർ വിലാപയാത്രയിൽ പങ്കെടുത്തു, ട്രസ്റ്റിമാരായ ബാബു എടക്കളത്തൂർ, ജോഷി ചൊവ്വല്ലൂർ, കേന്ദ്ര സമിതി കൺവീനർ ജോബി വെള്ളറ, ഇടവക സെക്രട്ടറി മെജോ ചെറുവത്തൂർ, എന്നിവരും, കുടുംബ യൂണിറ്റ് പ്രസിഡന്റുമാരും നേതൃ ത്വം നൽകി, വിലാപയാത്ര പള്ളിയിൽ സമാപിച്ചതോടെ ഡെന്നീസച്ഛൻ സന്ദേശം നൽകി, നാളെദുഃഖ ശനി കാലത്ത് 6.30നു തിരുകർമങ്ങൾ ആരംഭിക്കും രാത്രി 11.30 ന് യേശുവിന്റെ ഉയിർപ്പിന്റെ തിരുകർമങ്ങൾക്ക് തുടക്കം കുറിക്കും

Leave a Reply

Your email address will not be published. Required fields are marked *