വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു;രണ്ട് പേര്‍ അറസ്റ്റിൽ

എടപ്പാള്‍:എടപ്പാളിൽ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിൽ.
എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യമാണ് കുളിമുറിയിൽ ഒളിക്യാമറ വെച്ച് പകര്‍ത്തി പ്രചരിപ്പിച്ചത്. പൊല്‍പ്പാക്കര സ്വദേശി സുബീഷ് (36),പെരുമ്പറമ്പ് സ്വദേശി സുഷാന്ത് (32) എന്നിവരാണ് പിടിയിലായത്. സുബീഷ് പകര്‍ത്തിയ വീഡിയോ സുഷാന്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി ആക്ട് പ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. പൊന്നാനി എസ്. ഐ ടി.സി അനുരാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *