ചാവക്കാട്:ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി.തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സെയ്ദലവി ഇഫ്താർ സന്ദേശം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് വി.വിനോദ്,മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ,മുൻസിഫ് ഡോ.അശ്വതി അശോക്,ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ്,ട്രഷറർ സി.പി.പ്രത്യുഷ്,സുഭാഷ്കുമാർ,ഫ്രെഡി പയസ്, സിജു മുട്ടത്ത്, കെ.പി.ബക്കർ,അബ്ദുൽ സമദ്,ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.നിഷ,കെ.കെ.ജാനിയ, അനീഷ ശങ്കർ, ടി.മഹിമ,കവിത മോഹൻദാസ്, പി.എസ്.ബിജു എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി
