തൃശൂർ:കൊമ്പൻ ചെർപ്പുളശ്ശേരി അനന്തപത്മനാഭന് ഉത്സവ എഴുന്നെള്ളിപ്പുകളിൽ വിലക്ക്. ആനയെ ഉത്സവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നത് വിലക്കി ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുതരമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആനയെ ഉത്സവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് പാലക്കാട് അസി. ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിലക്ക് ഉത്തരവ്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം ചെർപ്പുളശേരി അനന്ത പദ്മനാഭൻ സ്ഥിരം സാനിധ്യമാണ്. നിരവധി ആരാധകരും അനന്ത പദ്മനാഭനുണ്ട്.
കൊമ്പൻ ചെർപ്പുളശ്ശേരി അനന്തപത്മനാഭന് ഉത്സവഎഴുന്നെള്ളിപ്പുകളിൽ വിലക്ക്
