വടക്കേക്കാട്: ഞമനേങ്ങാട് എ എൽ പി സ്കൂൾ ന്യൂ 74 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ വോട്ട് മറ്റൊരാൾ ചെയ്തു.ഞമനേങ്ങാട്
കാട്ടിശ്ശേരി സുധാകരൻ്റെ വോട്ടാണ് മറ്റൊരാൾ ചെയ്തു പോയത്. 553 ക്രമനമ്പറാണ് സുധാകരൻ്റെത്. വോട്ട് ചെയ്യാനായി സുധാകരൻ ഉച്ചതിരിഞ്ഞ് 2 മണിയോടെ ബൂത്തിലെത്തിയപ്പോഴാണ് തൻ്റെ വോട്ട് നേരത്തെ ചെയ്തതായി പോളിംങ് ഉദ്യോഗസ്ഥർ അറിയിച്ചത്.ഇതേ തുടർന്ന് സുധാകരൻ പ്രതിഷേധം അറിയിച്ച് തിരിച്ചു പോയെങ്കിലും പിന്നീട് വിഷയം വിവാധമായതോടെ ഉദ്യോഗസ്ഥർ സുധാകരനെ കൊണ്ട് ടെണ്ടർ വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു. അതേ സമയം സുധാകരൻ്റെ വോട്ട് ചെയ്തയാളെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
ദൃശ്യങ്ങൾ കാണാം…
