ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ

വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 19 ന് ഞായറാഴ്ച ആഘോഷിക്കും.പുലർച്ചെ 5 മുതൽ നടക്കുന്ന വിശേഷാൽ പൂജകൾ,തന്ത്രി പൂജ എന്നിവക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കൽ പ്രകാശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് സർവ്വൈശ്വര്യപൂജ,11.30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, കളം കൂറയിടൽ, കളംപാട്ട്, ചുറ്റുവിളക്ക് എന്നിവയുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *