അകലാട് അശൈഖ് അഹമ്മദ് ദർവേഷ് തങ്ങളുടെ 71-ാം ഉറൂസ് മുബാറക്ക് ഇന്ന് തുടങ്ങും

പുന്നയൂര്‍:അകലാട് മഖാം അശൈഖ് അഹമ്മദ് ദര്‍വേഷ് തങ്ങളുടെ ഉറൂസ് മുബാറഖ് ഇന്നു മുതല്‍ 5 ദിവസങ്ങളില്‍ നടക്കും. ഇന്ന് രാവിലെ 10 ന് പി.ടി.അബ്ദുള്ളക്കുട്ടി മുസല്യാര്‍ കൊടിയേറ്റും. രാത്രി 7നു നടക്കുന്ന രിഫാഈന്‍ റാത്തീബിനും ബഷീര്‍ സഖാഫി കല്ലൂര്‍ നേതൃത്വം നല്‍കും. പി.എം.മഹ്‌മൂദ് ഹാജി പങ്കെടുക്കും. നാളെ 4 നു ദിക്‌റ് ഹല്‍ഖയില്‍ മുനീര്‍ ഹുദവിയും 7 നു ബാവ മുസല്യാരും പ്രഭാഷണം നടത്തും. വ്യാഴം 7 നു ജലീല്‍ റഹ്‌മാനി വാണിയന്നൂരിന്റെ പ്രഭാഷണം നടക്കും. വെള്ളി 7 നു നടക്കുന്ന സമാപന സമ്മേളനം ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്യും. ദേവര്‍ശോല അബ്ദുസലാം മുസല്യാര്‍ പ്രഭാഷണം നടത്തും. ദുആ സമ്മേളനത്തിന് ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. ശനി രാവിലെ 8 മുതല്‍ 3 വരെ ജാതി മത ഭേദമന്യേ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണ നല്‍കുമെന്നും ചെയര്‍മാന്‍ മഹമൂദ് ദര്‍വേശ് തങ്ങള്‍, പി.എം.മുഹമ്മദ് അലി, അബ്ദുല്‍ ജബ്ബാര്‍ ജൗഹരി, കെ.എം.എ.ബഷീര്‍, ഷാഹിദ് കെ.ആബിദ് തുടങ്ങിയവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *