ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുന:രാരംഭിക്കണം;കെ എച്ച് ആർ എ

ഗുരുവായൂർ:പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പുന:രാരംഭിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് കൊണ്ടുപോവാതെ മുറിവാടക കുറവുണ്ടെന്ന് പറഞ്ഞ് തങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്ന അനധികൃത താമസ സ്ഥലങ്ങളിലേക്ക് ചില ഓട്ടോക്കാർ എത്തിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും യോഗം വിലയിരുത്തി.
ക്രിമിനൽ,ലഹരി സംഘങ്ങൾ താവളമാക്കാൻ ശ്രമിക്കുന്ന ഗുരുവായൂരിലെ ചില വാടക വീടുകൾ,അനധികൃത ഫ്ലാറ്റുകൾ, ലോഡ്ജുകൾ എന്നിവക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് ഉന്നത തലത്തിൽ പരാതി നൽകാനും യോഗം തീരുമാനിച്ചു.
ഇക്കാലമത്രയും ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കിയിരുന്ന ലോഡ്ജ് വ്യവസായത്തിന് കളങ്കമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ഭരണനേതൃത്വം അടിയന്തിര ഇടപെടൽ നടത്തണമെന്നുംയോഗം ആവിശ്യപ്പെട്ടു.പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി.ബിജുലാൽ,ജി.കെ പ്രകാശ്, സി.എ ലോക്നാഥ്,എൻ.കെ രാമകൃഷ്ണൻ,രവീന്ദ്രൻ നമ്പ്യാർ, അഷ്റഫ്,ചന്ദ്ര ബാബു,രാജേഷ് നമ്പ്യാർ,ഒ.കെ നാരായണൻ നായർ,സന്തോഷ്,സൂരജ് ബാബു, വി.എസ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *