കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ചു.ആംബുലൻസിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമാണ് അപകടം. രോഗിയോടെപ്പം ഉണ്ടായിരുന്ന മറ്റുള്ളവർക്കും ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു.ഇവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് രോഗി വെന്തുമരിച്ചു
