ഗുരുവായൂരിൽ കെ എസ് ആർ ടി സി ബസ്സും തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഗുരുവായൂർ:ഗുരുവായൂർ മാവിൻ ചോടിൽ കെ എസ് ആർ ടി സി ബസ്സും തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.ഗുരുവായൂർ ദർശനം കഴിഞ്ഞ് പളനി പോവുകയായിരുന്ന
ചേർത്തലയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ടൂറിസ്റ്റ്ബസ്സും തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.പരിക്കേറ്റവർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *