ഗുരുവായൂര്‍ നഗരസഭവേനൽ പറവകൾ ക്യാമ്പ് മെയ് 20,21,22 തീയ്യതികളില്‍

ഗുരുവായൂര്‍:നഗരസഭ വേനലവധികാലത്ത് നടത്തി വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പ് വേനല്‍പറവകൾ മെയ് 20,21,22 തീയ്യതികളിൽ നടക്കും.നഗരസഭ കെ ദാമോദരന്‍ ഹാള്‍, ഇ എം എസ് സ്ക്വയര്‍ എന്നിവടങ്ങളിലായാണ് ക്യാമ്പ് നടക്കുക. ക്യാമ്പിനോടനുബന്ധിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും, ശാസ്ത്ര പഠനം മാജിക്കിലൂടെ, കവിതയും നാടന്‍പാട്ടുകളും, നാടക കളരി, ചക്കംകണ്ടം മാലിന്യസംസ്ക്കരണ കേന്ദ്ര സന്ദര്‍ശനം, നേത്രപരിശോധന ക്യാമ്പ്, പഠന വിനോദയാത്ര തുടങ്ങിയവ ഉണ്ടായിരിക്കും. നഗരസഭ പരിധിയിലെ അഞ്ചാംക്ലാസ്സ് മുതല്‍ പത്താംക്ലാസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പ്രവേശനത്തിനായി മെയ് 18 ന് വൈകീട്ട് 5 മണിക്ക് മുമ്പായി കൗണ്‍സിലര്‍മാര്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്കായി നഗരസഭ ഓഫീസില്‍ ജി5 സെക്ഷനില്‍ ബന്ധപ്പെടുക.  ഗുരുവായൂര്‍ നഗരസഭയുടെ 12-ാംമത് വേനല്‍പറവകള്‍ ക്യാമ്പാണ് ഈ വര്‍ഷത്തേത്.

Leave a Reply

Your email address will not be published. Required fields are marked *