വടക്കേക്കാട്:ലോക സൗഹൃദ ദിനത്തിൽ വൈലത്തൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലെവിദ്യാർത്ഥികൾ”ചങ്ങാതിക്കൊരു തൈ ” നല്കി.പദ്ധതിയുടെ ഉദ്ഘാടനം വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ നിർവഹിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വടക്കേക്കാട് ഗ്രാമപഞ്ചായത്ത്,
ഹരിത കേരള മിഷൻ എന്നിവർ ചേർന്ന് ഒരു കോടി ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ അസംബ്ലിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ബിജി പോൾ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് പ്രധാനധ്യാപികക്കും ഹരിത കേരള മിഷൻ കോർഡിനേറ്റർ ടി.വി വൈഷ്ണവ് സ്കൂളിൾ ഹരിത ക്ലബ്ബ് ലീഡർ മുഹമ്മദ് നജാദിനും വാർഡ് മെമ്പർ പ്രീതി ബാബു പിടിഎ വൈസ് പ്രസിഡന്റ് രമേഷ് ചേമ്പിൽ നും വൃക്ഷത്തൈകൾ നൽകി .സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന സന്ദേശം ഹരിത കേരള മിഷൻ കോർ ഡിനേറ്റർ പങ്കുവെച്ചു. തുടർന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധയിനത്തിൽ പ്പെട്ട ഫലവൃക്ഷത്തൈകൾ തങ്ങളുടെ സുഹൃത്തുക്കൾക്ക് കൈമാറി
ലോക സൗഹൃദ ദിനത്തിൽ ചങ്ങാതിക്ക് ഒരു തൈ നൽകി സെൻറ് ഫ്രാൻസിസ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ
