ഗുരുവായൂർ :തിരുവോണ ദിവസം കോട്ടപ്പടിയിലുള്ള ബാറിൽ വെച്ച് കോട്ടപ്പടി സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടപ്പടി സ്വദേശിയായ ഇച്ചാമു എന്ന് വിളിക്കുന്ന രായം മരക്കാർ വീട്ടിൽ മോനുണ്ണി മകൻ നിഷാബ്(38)നെ ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി .പ്രേമാനന്ദകൃഷ്ണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു .തിരുവോണ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വർഷം മുൻപു ചേട്ടനുമായുണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ആണ് കോട്ടപ്പടി ചൂൽപ്പുറം സ്വദേശിയായ പണ്ടാരക്കൽ വീട്ടിൽ സനീഷിനെയും ബന്ധു വിഷ്ണുവിനെയും ബാറിന്റെ പരിസരത്തു വെച്ച് പ്രതി കുത്തി കൊല്ലാൻ ശ്രമിച്ചത് .കുത്തിയ ശേഷം സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത് .പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ എസ്.എ ഷക്കീർ അഹമ്മദ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹദുര്‍ ,സി പി ഒ മാരായ എ. സിദ്ധിഖ്,വിനീത് വിശ്വനാഥ് ,ജിഫിൻ എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കോട്ടപ്പടിയിൽ ബാറിൽ വെച്ച് കൊലപാതക ശ്രമം;പ്രതി അറസ്റ്റിൽ
