അകലാട് നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൽ ഇടിച്ച് അപകടം

പുന്നയൂർക്കുളം:ചാവക്കാട് – പൊന്നാനി ദേശീയപാത സർവീസ് റോഡിൽ അകലാട് മൊയ്തീൻ പള്ളിക്ക് സമീപം നിയന്ത്രണംവിട്ട  ബൈക്ക് പാലത്തിൻ്റെ മതിലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വെളിയംകോട് സ്വദേശി ആലുങ്ങൽ വീട്ടിൽ ഹംസ(52)ക്കാണ് പരിക്കേറ്റത്. ഇന്നു ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *