ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണം:ഗതാഗത വകുപ്പ് മന്ത്രിയുമായി എ.കെ അക്ബർ എം എൽ എ കൂടിക്കാഴ്ച നടത്തി

ഗുരുവായൂർ:കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഗുരുവായൂർ എം. എൽ. എ എൻ.കെ. അക്ബർ കൂടിക്കാഴ്ച നടത്തി.
എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണത്തിനായി ഫണ്ട്‌ അനുവദിച്ചിള്ളതാണ്.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ തന്നെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *