ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകിവീണു; വൈലത്തൂരിൽ ട്രാൻസ്ഫോർമറിന്  കേടുപാടുകൾ സംഭവിച്ചു

പുന്നയൂർക്കുളം:വൈലത്തൂരിൽ
ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞ് വീണ് ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകീട്ടുണ്ടായ
കാറ്റിലാണ് തെങ്ങ് മറിഞ്ഞ് വീണത്.വൈലത്തൂർ സെൻ്ററിലെ ട്രാൻസ്ഫോർമറിൽ നിന്നുള്ള ഇലവൻ കെവി ലൈനിലാണ്  തെങ്ങ് വീണത്.ഇതേ തുടർന്ന് ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിക്കുകയും റോഡിലേക്ക് ചായുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇലക് ട്രിസിറ്റി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.
റോഡിലേക്ക് തെങ്ങ് വീണതിനെ തുടർന്ന് ഈ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.തുടർന്ന്  ഗുരുവായൂർ അഗ്നി രക്ഷാസേന എത്തി തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *