അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നല്കി

കുന്നംകുളം: കുന്നംകുളം അഗ്നിരക്ഷാ സേന നിലയത്തിൽ നിന്നും ദീർഘനാളത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അസി. സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഗ്രേഡ് എ എസ് ടി ഒ (എം) ദിലീപ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിക്സൺ പോൾ എന്നിവർക്ക് കുന്നംകുളം സിവിൽ ഡിഫൻസ് ടീം യാത്രയയപ്പ് നൽകി.ചടങ്ങിൽ കുന്നംകുളം നിലയം സീനിയർ ഫയർ ഓഫീസർ രവീന്ദ്രൻ,
സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ദിലീപ് എന്നിവർ പ്രസംഗിച്ചു.വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആദരം നല്കിയും കേക്ക് മുറിച്ചും ആശംസകൾ അർപ്പിച്ചും സിവിൽ ഡിഫൻസ് അംഗങ്ങൾ സ്നേഹാദരം പങ്കുവെച്ചു. ഉദ്യോഗസ്ഥരായ ജയകുമാർ, ദിലീപ് കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി.ചടങ്ങിൽ ഇരുപതോളം സിവിൽ ഡിഫൻസ് അംഗങ്ങളും, സ്റ്റേഷൻ ജീവനക്കാരും പങ്കെടുത്തു. സീനിയർ ഫയർ ഓഫീസർ രവീന്ദ്രൻ സ്വാഗതവും എഫ് ആർ ഒ ട്രെയിനി അജിത്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *