വടക്കേകാട് പഞ്ചായത്ത് 8-ാംവാർഡിൽ എസ്എസ്എൽസി,പ്ലസ് ടൂ ഉന്നത വിജയികളെ  ആദരിച്ചു

വടക്കേകാട്: ഗ്രാമ പഞ്ചായത്ത് 8-ാംവാർഡിൽ നടന്ന ആദരം 2k24 എന്ന ചടങ്ങിൽ
എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻഎംകെ ഉദ്ഘാടനം ചെയ്തു.
പ്രതിഭകളുടെ വീടുകളിൽ ചെന്ന് നടത്തിയ ആദരിക്കലിൽ ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ,വാർഡ് മെമ്പർ എം.ഗിരീഷ്, ധർമ്മരാജൻ,നോമിസ്, ജെയ്ക്കബ് വാഴപ്പുള്ളി,ഡെയ്സൺ,സിൻ്റോവെള്ളറ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *