ഉമ്മൻചാണ്ടിയുടെ ഓർമ്മയിൽ ആയിരത്തോളം വിദ്യാർഥികൾക്ക് പുരസ്കാരം ഒരുങ്ങുന്നു 

കുന്നംകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആയിരത്തോളം വിദ്യാർഥികൾക്ക്  വിദ്യാഭ്യാസ പുരസ്കാരം നൽകുന്നു. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസം പുരസ്കാരം നൽകുന്നത്. യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 15 ശനിയാഴ്ച രാവിലെ 9.30ന് കുന്നംകുളം രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന പരിപാടി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കും. പരിപാടികൾ വിശദീകരിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡണ്ട് മഹേഷ് തിപ്പിലശ്ശേരി വൈസ് പ്രസിഡണ്ട് രേഷ്മ സതീഷ്, റോഷിത്ത് ഓടാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഈ നമ്പറിൽ +917306729254, +918111904603 വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *