പുന്നയൂർക്കുളം:കടലില്‍ കുളിക്കാന്‍ ഇറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കളെ കോസ്റ്റൽ പോലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി അനുമോദിച്ചു. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അണ്ടത്തോട് കടലിൽ അപകടത്തില്‍പ്പെട്ടത്. ജൂൺ-10ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അണ്ടത്തോട് അണ്ടിപ്പാട്ടില്‍ നൗഷാദ്, ചെറുനമ്പി അലി, ഹസ്ക്കര്‍ ചാലില്‍, ഹരിദാസന്‍, എം.എം ഷെഫീഖ്, ഷെഫീഖ് ചാലില്‍, അഫ്‌സല്‍ ചെറുനമ്പി, ഷൗക്കത്ത് പാലക്കല്‍, കുഞ്ഞിമൊയ്തീൻ, ലിയാക്കത്ത്, ബഷീർ എന്നിവരെയാണ് മനക്കക്കടവ് കോസ്റ്റൽ പോലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി അനുമോദിച്ചത്.
മന്ദലാംകുന്ന് ബീച്ചിൽ നടന്ന പരിപാടി ഗുരുവായൂർ എ.സി.പി. സി.എസ്.സുന്ദരൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് എസ്.എച്ച്.ഒ. സിജോ വർഗീസ്, എസ്ഐ ലോഫിരാജ്, എ.എസ്ഐമാരായ സഞ്ജയ്, ജോസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മന്ദലാംകുന്ന് മുഹമ്മദുണ്ണി, കടലോര ജാഗ്രത സമിതി ജില്ലാ കോഡിനേറ്റർ ആച്ചി ബാബു, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ, കടലോര ജാഗ്രത സമിതി അംഗങ്ങളായ വഹാബ്,മാലിക്കുളം അബു തുടങ്ങിയവർ സംസാരിച്ചു.
കടലില്‍ അപകടത്തിൽപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കൾക്ക് അനുമോദനം
