പുന്നയൂർക്കുളം:അണ്ടത്തോട് ദേശിയപാതയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അണ്ടത്തോട് തങ്ങൾപടി സ്വദേശി കെപി ആറ്റക്കോയ തങ്ങൾ (72)ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ആറ്റക്കോയ തങ്ങൾ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയും ഇതേ ദിശയിൽ പോയിരുന്ന കാറും ഇടിച്ചതിനെ തുടർന്നാണ് അപകടം നടന്നത്.അപകടത്തിൽ പരിക്കേറ്റ ആറ്റക്കോയ തങ്ങളെ മൂന്നയിനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ കണ്ണാത്ത് കബീനു പരിക്കേറ്റിരുന്നു.
അണ്ടത്തോട് ദേശിയപാതയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
