ഗുരുവായൂർ:എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ,യൂണിയൻ,വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളുടെ സംയുക്ത യോഗം ചേർന്നു. യൂണിയൻ പ്രസിഡണ്ട് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി എല്ലാ ശാഖകളിലും ഘോഷയാത്രയും സത്സംഘങ്ങളും മറ്റ് വിവിധ പരിപാടികളുമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.ശാഖകളിൽ നടത്തുന്ന പരിപാടികളിൽ എസ്.എൻ.ഡി.പി. നേതാക്കളേയും, ശിവഗിരി മഠം സന്യാസിമാരേയും പങ്കെടുപ്പിച്ച് നടത്തുവാൻ തീരുമാനിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വിമലാനന്ദൻ മാസ്റ്റർ,പി.പി. സുനിൽകുമാർ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ പി.വി. ഷൺമുഖൻ, ചാണാശ്ശേരി സുഗതൻ, കൗൺസിലർമാരായ കെ.കെ. രാജൻ, കെ.ജി. ശരമണൻ,പി.കെ.മനോഹരൻ വനിതാസംഘം പ്രസിഡണ്ട് രമണിഷൻ മുഖൻ, സെക്രട്ടറി ശൈലജകേശവൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 60 ഓളം ശാഖ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ എസ്.എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറിക്ക് എതിരേ നടന്നുവരുന്ന സാമൂഹ്യ വിരുദ്ധ പരമാർശങ്ങൾക്കെതിരെ ശാഖയോഗങ്ങളിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു. ചതയദിന ആഘോഷങ്ങളുടെ വിജയത്തിനായി എല്ലാ ശാഖകളിലും കുടുംബയോഗങ്ങളും മേഖലാ സമ്മേളനങ്ങളും നടത്താനും തീരുമാനിച്ചു
എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഭാരവാഹി യോഗം
