കൂറ്റനാട്:ലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിയിൽ കന്നുകാലികൾ ചത്ത് അഴുകിയ നിലയിൽ ഒഴുകി നടക്കുന്നു. തടയണയിലെ വിവിധ ഭാഗങ്ങളിലായി ആറോളം പോത്തുകളുടെ ജഢങ്ങളാണ് അഴുകിയ നിലയിൽ ഇതുവരെയായി കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടവരുത്തും വിധമുള്ള കുന്നുകാലികളുടെ അഴുകയിയ ജഢങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.അഴുകിയ ജഢങ്ങൾ പലതും കുടിവെള്ള പമ്പിങ്ങ് കിണറുകൾക്ക് സമീപത്താണുള്ളതെന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. തൃത്താല വികെ കടവ് റോഡിലെ അത്താണി ഭാഗത്താണ് അഴുകിയ പോത്തിൻ്റെ ജഢങ്ങൾ ഒഴുകിയെത്തിയത്. പ്രദേശത്താകെ കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത തോതിൽ ദുർഗന്ധം നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ജഡം കണ്ടെത്തിയത്. ഇത്തരത്തിൽ ആറിലധികം പോത്തുകളുടെ അഴുകിയ ശരീരം കുടി വെള്ള സംഭരണിയിൽ വിവിധ ഭാഗങ്ങളിലായി ഒഴുകി നടക്കുകയാണ്. നിലവിൽ നൂറ് കണക്കിന് കന്നുകാലികളെയാണ് പട്ടാമ്പി പാലം മുതൽ വെള്ളിയാങ്കല്ല് വരെയുള്ള പുഴയുടെ തുരുത്തുകളിൽ മേയാൻ വിടുന്നത്. ഇവയിൽ പലതും ചത്ത് വീഴുന്നതും ജീർണ്ണിക്കുന്നതുമെല്ലാം ജല സംഭരണിയിലാണ്. ഏതാനും ദിവസം മുൻപ് ഇത്തരത്തിൽ ചത്ത മറ്റൊരു പോത്ത് വെള്ളിയാങ്കല്ല് ഷട്ടറിന് താഴെ അടിഞ്ഞിരുന്നു.തുടർന്ന് ആ ഭാഗത്തെ ഷട്ടർ അൽപ്പം ഉയർത്തി ജഢം ഒഴുക്കിവിടുകയും ചെയ്തു
ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിയിൽ കന്നുകാലികൾ ചത്ത് അഴുകുന്നു;നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്
