ഗുരുവായൂർ: ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഒഴിവുകളുടെ എണ്ണം 10. യോഗ്യത എസ്.എസ്.എൽ.സി.പരീക്ഷ ജയിച്ചവരും ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യുട്ടർ പരിജ്ഞാനവും ഹൈടെക് റസല്യൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി ഉള്ളവരുമായിരിക്കണം. പ്രായപരിധി, 2023 ജനുവരി ഒന്നിന് 50 വയസ്സിൽ കൂടരുത്. പ്രതിദിന വേതനം ആയിരം രൂപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും തിരിച്ചറിയൽ രേഖകളും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
Related Posts
ഗണേശ വിഗ്രഹമെത്തി; ഗുരുവായൂരിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കമായി
- Ramesh Chembil
- September 5, 2024
- 0
ഗുരുവായൂർ:വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗുരുവായൂരിൽ ഗണേശ വിഗ്രഹമെത്തി.കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ12 അടിയോളം വലിപ്പമുളള ഗണേശ വിഗ്രഹമാണ് ക്ഷേത്രം കിഴക്കെ നടയിൽ എത്തിച്ചിട്ടുള്ളത്.ശനിയാഴ്ചയാണ് ഗണേശോത്സവം.വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറിൽ പരം […]
ഗുരുവായൂർ ദേവസ്വം സ്കൂളിൽ 9 അധ്യാപക ഒഴിവ്;എഴുത്തുപരീക്ഷ ജനുവരി 12 ന്.
- Ramesh Chembil
- January 6, 2025
- 0
ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരംഅധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.ദേവസ്വംഎസ്.കെ.എച്ച്.എസ്.എസിൽ ഒഴിവുള്ള ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി […]
അന്തരിച്ചു
- Ramesh Chembil
- July 1, 2024
- 0
പുന്നയൂർക്കുളം: ചമ്മനൂർ അമൽസ്കൂളിന് സമീപം പരേതനായ കിഴക്കേവളപ്പിൽ കോരൻ മകൻ ദേവദാസ് (45) (ഡ്രൈവർ) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് 4 ന് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: കുമാരി.മക്കൾ: ദിയ, ദിലു. സഹോദരൻ: […]
