കുന്നംകുളം:കുന്നംകുളം മേഖലയിലുണ്ടായ
ശക്തമായ മഴയിൽ കുറുക്കൻ പാറയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണു.ഏതുനിമിഷവും തകർന്നുവീഴാറായ വീട്ടിൽ
കുടുംബം കഴിയുന്നത് അപകട ഭീതിയോടെ.കുറുക്കൻപാറ വീട്ടിൽ ഷൈജുവിന്റെ വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വീടിൻ്റെ ചുമരുകൾ ഇടിയാൻ തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ ചുമരിൻ്റെ മറ്റ് ഭാഗങ്ങളും ഇടിഞ്ഞുവീണു. മണ്ണും കല്ലും ഉപയോഗിച്ച് നിർമ്മിച്ച ചുമരാണ് ഇടിഞ്ഞുവീണത്. അപകട സമയത്ത് വീട്ടിൽ ഷൈജുവും ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും ചുമർ ഇടിഞ്ഞു വീഴുന്നത് കണ്ടതോടെ ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ ഒരു വശത്തെ ചുമർ ഇടിഞ്ഞുവീണതോടെ മറ്റു വശങ്ങളിലേക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നിർദ്ദരരായ കുടുംബം വീട് തകർന്നതോടെ പെരുവഴിയിലായിരിക്കുകയാണ്.
അധികൃതർ ഇടപെട്ട് അടിയന്തര ധനസഹായത്തിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ശക്തമായ മഴ; കുന്നംകുളത്ത് വീടിന്റെ ചുമരിടിഞ്ഞുവീണു
