പുന്നയൂർ: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 156ാം ജൻന്മദിനം വിപുലമായ പരിപാടികളോടെ അകലാട് നായാടി ഉന്നതിയിൽ ടോളറൻസ് യു എ ഇ ആഘോഷിച്ചു. ദേശീയഗാനമത്സരം , ക്വിസ്സ് മത്സരം തുടങ്ങിയവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഇൻ്റർനാഷണൽ ബ്രാൻഡ് ആയ ചിക്കിംങ്ങിൻ്റെ ഭക്ഷണ വിതരണവും നടന്നു. ആഘോഷം ചെയർമാൻ സി. സാദിഖ് അലി ഉദ്ഘാടനം നിർവ്വഹിച്ചു.ജലീൽ കാര്യാടത്ത് അദ്ധ്യക്ഷനായിരുന്നു. ദിലീപ് കെ. എസ്, സലീം ആച്ചപ്പുള്ളി, സബീൽ ഏ.വി എന്നിവർ ആശംസകൾ നേർന്നു.
അകലാട് ഗാന്ധിജയന്തി ആഘോഷിച്ചു
