പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാളിന് തുടക്കമായി

ചാവക്കാട്:പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാളിന് തുടക്കമായി.രാവിലെ 6.30 മുതല്‍ വൈകീട്ട് നാല് വരെ തീര്‍ഥകേന്ദ്രത്തില്‍ തുടര്‍ച്ചയായി കുര്‍ബാന നടക്കും.കുര്‍ബാനക്ക് ശേഷം തളിയകുളത്തില്‍ നിന്ന് കൊടിയേറ്റ പ്രദക്ഷിണം,തുടര്‍ന്ന് ദുക്‌റാന ഊട്ട് ആശിര്‍വാദം എന്നിവ നടക്കും.9.30-ന് തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് തിരുനാള്‍ കൊടികയറ്റം എന്നിവ നടക്കും.രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് വരെ ഊട്ട് നേര്‍ച്ചയുണ്ടാവും. നേര്‍ച്ചയൂട്ടും പായസവും പാര്‍സല്‍ ആയും ലഭിക്കും.50,000 പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്.ജൂലൈ 13,14 തിയ്യതികളിലാണ് തീർത്ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാള്‍.തര്‍പ്പണ തിരുനാളിന്റെ ഭാഗമായി നാല് മുതല്‍ 12 വരെ ദിവസവും വൈകീട്ട് 5.30-ന് ആഘോഷമായ നവനാള്‍ കുര്‍ബാന,ലദീഞ്ഞ്,നൊവേന എന്നിവ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *