വടക്കേകാട്:വൈലത്തൂർ കച്ചേരിപ്പടി താമരകുളങ്ങര അമ്പലത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്
നാല് പേർക്ക് പരുക്ക്.ബൈക്ക് യാത്രക്കാരായ തൃശൂർ പുറനാട്ടുകാര സ്വദേശി പുതുക്കാട്ട്മനക്കൽ സുമദാസ്(44),കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കറുത്തവക വീട്ടിൽ ഷിജു(44),ഞമനേങ്ങാട് നായരങ്ങാടി സ്വദേശി വലിയവീട്ടിൽ അൻസാരി(21), കല്ലൂർ വട്ടംപാടം സ്വദേശി മൂത്തേടത്ത് വീട്ടിൽ സായുജ്(20)എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്
വൈലത്തൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് നാല് പേർക്ക് പരുക്ക്
