വടക്കേക്കാട്:മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മൃതിദിനം വടക്കേക്കാട് ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വടക്കേക്കാട് മുക്കില പീടിക സെൻ്ററിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടന്നു.വടക്കേകാട് മണ്ഡലം പ്രസിഡൻ്റ് അജയ്കുമാർ വൈലേരി അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി.കെ ഫസലുൽ അലി ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം ഉപാദ്ധ്യക്ഷൻ ഹസ്സൻ വടക്കേക്കാട് സ്വാഗതവും അഷറഫ് തറയിൽ നന്ദിയും പറഞ്ഞു.യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാഹിദ് കല്ലൂർ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ്, കുഞ്ഞുമൊയ്തു പറയങ്ങാട്ടിൽ, ലൂക്കോസ് തലക്കോട്ടൂർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീധരൻമാക്കാലിക്കൽ, എം.ഗിരീഷ്,റഷീദ് കല്ലൂർ,ഖാലിദ് പനങ്ങാവിൽ, എന്നിവർ ചടങ്ങിൽ സന്നിഹിതരായി
വടക്കേക്കാട് ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
