തൃശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂർ: നടത്തറ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. കേസിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഷിജോ, സജിൻ, ജോമോൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി ഇവരെല്ലാവരും ഒരു പാർട്ടിയിൽ‌ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് തർക്കമുണ്ടായി. ഈ പ്രശ്നം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞാണ് പൂച്ചെട്ടി ഗ്രൗണ്ടിന് സമീപം സതീശനെ വിളിച്ച് വരുത്തിയത്. ഇതിനിടെ വീണ്ടും തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഷിജോയും സതീഷും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.അതേസമയം കൊല്ലപ്പെട്ട സതീഷ് രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്. വധശ്രമമടക്കം നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *